Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Jai Vishnu

സ്ക്രി​പ്റ്റ് ഡി​റ്റ​ക്ടീ​വ്

പ്രേ​മി​ച്ച പെ​ണ്ണി​നെ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ ഡി​റ്റ​ക്ടീ​വാ​കു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ഥ പ​റ​യു​ന്ന കോ​മ​ഡി എ​ന്‍റ​ര്‍​ടെ​യ്ന​ര്‍ "പെ​റ്റ് ഡി​റ്റ​ക്ടീ​വ്’ തി​യ​റ്റ​റു​ക​ളി​ല്‍. സം​വി​ധാ​നം പ്ര​നീ​ഷ് വി​ജ​യ​ന്‍. ഷ​റ​ഫു​ദീ​നും അ​നു​പ​മ പ​ര​മേ​ശ്വ​ര​നു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍.

"മ​ധു​ര​മ​നോ​ഹ​ര മോ​ഹ'​ത്തി​ന്‍റെ സ​ഹ തി​ര​ക്ക​ഥാ​കൃ​ത്ത് ജ​യ് വി​ഷ്ണു​വും ഹാ​പ്പി വെ​ഡിം​ഗി​ന്‍റെ സ​ഹ എ​ഴു​ത്തു​കാ​ര​ൻ പ്ര​നീ​ഷ് വി​ജ​യ​നും ചേ​ര്‍​ന്നെ​ഴു​തി​യ തി​ര​ക്ക​ഥ.

"ഇ​തു പെ​റ്റ് ഡി​റ്റ​ക്ടീ​വി​ന്‍റെ ക​ഥ​യാ​ണ്. അ​തി​നാ​ല്‍ പെ​റ്റ്സി​നു ക​ഥ​യി​ല്‍ പ്രാ​ധാ​ന്യ​മു​ണ്ട്. എ​ന്നാ​ല്‍ പ​ടം മു​ഴു​വ​ന്‍ പെ​റ്റ്സി​ന്‍റെ ക​ഥ​യ​ല്ല​താ​നും. പ്ര​ണ​യ​വും ഫൈ​റ്റും ത്രി​ല്ലിം​ഗ് സീ​ക്വ​ൻ​സു​ക​ളു​മു​ള്ള അ​ഡ്വ​ഞ്ച​ര്‍ കോ​മ​ഡി​യാ​ണി​ത്’ -ജ​യ് വി​ഷ്ണു സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

"പെ​റ്റ് ഡി​റ്റ​ക്ടീ​വി’​നെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്..‍?

എ​ല്ലാ​വ​ര്‍​ക്കും പെ​റ്റ്സു​ണ്ടാ​വും. ചി​ല​ര്‍​ക്കു പ​ട്ടി, ചി​ല​ര്‍​ക്കു പൂ​ച്ച. ചി​ല​ര്‍​ക്കു മ​റ്റു ജീ​വി​ക​ള്‍. കാ​ണാ​താ​കു​ന്ന പെ​റ്റ്സി​നെ ക​ണ്ടു​പി​ടി​ക്കു​ന്ന ഒ​രു ഡി​റ്റ​ക്ടീ​വ്. അ​യാ​ളി​ലേ​ക്കു വ​രു​ന്ന പെ​റ്റ്സ് മി​സിം​ഗ് കേ​സു​ക​ള്‍. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു കേ​സു​ക​ള്‍. അ​ങ്ങ​നെ പ​ല​പ​ല ക​ഥ​ക​ള്‍ കോ​മ​ഡി രീ​തി​യി​ല്‍ പ​റ​ഞ്ഞു​പോ​കു​ന്ന സി​നി​മ​യാ​ണു പെ​റ്റ് ഡി​റ്റ​ക്ടീ​വ്.

Latest News

Up